കാരുണ്യ പദ്ധതിയെ പറ്റി ഉമ്മന്‍ചാണ്ടിയുടെ മുതലകണ്ണീരിന് എന്ത് വില; ഉമ്മന്‍ചാണ്ടി മറന്ന് പോയോ നിങ്ങളുടെ കാലത്ത് കാരുണ്യ പദ്ധതി തന്നെ നിലച്ച് പോയ കാര്യം; സ്വന്തം പോസ്റ്റിലേക്ക് സെല്‍ഫ് ഗോള്‍ അടിക്കുന്ന ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന വര്‍ഷം കാരുണ്യ പദ്ധതി പൂട്ടാന്‍ തന്നെ നീക്കം തന്നെ നടന്നിരുന്നു. കാരുണ്യ പദ്ധതിയില്‍ നിന്ന് വിവിധ സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു എന്ന വാര്‍ത്ത പീപ്പിള്‍ ടിവി അന്ന് പുറത്ത് വിട്ടിരുന്നു .

ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യ വഴി സഹായ ധനം ലഭിക്കാത്തതിനാല്‍ 2014 ഡിസംബര്‍ മുതല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം വരെ ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു. ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കിയ ഇനത്തില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് നാല് കോടി രൂപ കാരുണ്യ നല്‍കാനുണ്ടായിരുന്നു.

പല സ്വകാര്യ ആശുപത്രികള്‍ക്കും കോടികള്‍ ആണ് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്നത്. കാരുണ്യയുടെ പേരില്‍ കോടികള്‍ അക്കൗണ്ടില്‍ കിടക്കുമ്പോള്‍ ആണ് പദ്ധതി അകാലചരമം പൂകിയത്. പണം നല്‍കാതെ ഇനി കാരുണ്യയുമായി സഹകരിക്കില്ലെന്ന് അവര്‍ നിലപാട് എടുത്തു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ വാര്‍ത്തയോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആ ചോദ്യം ഉയര്‍ന്ന് വന്നു.

എന്നാല്‍ ചോദ്യം ചോദിച്ചതോടെ അതിന് മറുപടി പറയാതെ ഉമ്മന്‍ചാണ്ടി എഴുന്നേറ്റ് പോകുന്നതും, ധനമന്ത്രിയായ കെ എം മാണി കാരുണ്യ പദ്ധതി വഴി നിരവധി ആശുപത്രികള്‍ക്ക് പണം നല്‍കാനുണ്ടെന്ന് കുറ്റസമ്മതം നടത്തുന്നതുമായ ബൈറ്റ് അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു.

അന്നത്തെ ലോട്ടറി ഡയറക്ടറായിരുന്ന മിനി ആന്റണി ഐഎഎസും കാരുണ്യ പദ്ധതിയുടെ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റരുമായിരുന്ന അനന്ദ് കുമാറും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നിരുന്നു. ഇരുവരും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാണി ഗ്രൂപ്പ് നേതാവായിരുന്ന അനന്ദ്കുമാര്‍ രാജിവെച്ചു.

സ്വന്തം സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ പദ്ധതി ചരമഗതി പൂകിയിട്ടും അന്ന് മിണ്ടാതെ ഇരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കാരുണ്യക്ക് കണ്ണീരെഴുക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടോ ?

2015 ഓഗസ്റ്റ് 12 നും 2015 സെപ്റ്റംബര്‍ 22നുമായി ടെലിക്കാസ്റ്റ് ചെയ്ത പീപ്പിള്‍ ടിവിയുടെ രണ്ട് വാര്‍ത്തകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here