കേരള കോണ്‍ഗ്രസ് തര്‍ക്കം; ഒടുവില്‍ കോണ്‍ഗ്രസ് ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനൊപ്പം

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനൊപ്പം. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു നല്‍കാന്‍ ജോസ് കെ മാണി വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെടും. എന്നാല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഇല്ലെന്ന് ജോസ് പക്ഷവും നിലപാടെടുത്തു, ഇതോടെ വരാനിരിക്കുന്ന യുഡിഎഫ് യോഗം നിര്‍ണായകമാകും.

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ജോസ് കെ മാണിയെ കൈവിട്ടു.കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ധാരണ അനുസരിച്ച് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് രാഷ്ടീയ കാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് മുന്‍കൈ എടുത്തുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് വിഭാഗത്തിന് ബാധ്യതയുണ്ട്. ഇങ്ങനെ മുമ്പോട്ട് പോകാന്‍ ആകില്ലെന്നും നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രീയ കാര്യ സമിതി തീരുമാനം ഹൈക്കമാന്റിനെയും, യു ഡി എഫിനെ അറിയിക്കാന്‍ മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരെ യോഗം ചുമതലപ്പെടുത്തി. അദ്ധ്യക്ഷ പദവി വിട്ടു നല്‍കാന്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ജോസ് കെ മാണിയോട് ഔദ്യോഗികമായി ആവശ്യപ്പെടും, ജോസ് കെ മാണിക്കെതിരെ നിലപാട് സ്വീകരിച്ച നേതാക്കള്‍ പക്ഷേ ജോസഫിനോട് മിതത്വം പാലിച്ചതും ശ്രദ്ധയമായി.എന്നാല്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ഇരുവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകാനാണ് തീരുമാനമെന്നും പിന്നീട് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജോസ് കെ മാണി വിളിച്ചുചേര്‍ത്തത്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ജോസ് പക്ഷം തിരിച്ചടിച്ചു

വെള്ളിയാഴ്ച ജോസ് നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ചേരും. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ഒരു ഒരു കാരണവശാലും വിട്ടു നല്‍കില്ല എന്ന നിലപാടില്‍ തന്നെയാണ് ജോസ് വിഭാഗം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ സാധിക്കില്ലെന്ന ഉറപ്പായതോടെയാണ് കോണ്‍ഗ്രസ് ജോസഫിനൊപ്പം ചുവടു മാറിയത്. കോണ്‍ഗ്രസിന്റെ നിലപാട് ജോസ് പക്ഷത്തിനും കനത്ത തിരിച്ചടി ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News