പുഴകളിലെ മാലിന്യം നീക്കൽ: രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി യുഡിഎഫ് നേതാവ്

പ്രളയത്തെ തുടര്‍ന്ന് കണ്ണൂര്‍ പു‍ഴകളില്‍ അടിഞ്ഞ് കൂടിയ മാലിന്യം നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ കരാറില്‍ അ‍ഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ തള്ളി കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി.

കണ്ണൂര്‍ ജില്ലയിലെ പു‍ഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് ക്ലേ ആന്‍ഡ് സെറാമിക്സിന് കരാര്‍ നല്‍കിയതിനെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിന്‍തുണച്ചിരുന്നു.

കലക്ടര്‍ വിളിച്ച യോഗത്തില്‍ യുഡിഎഫ് തദ്ദേശ ഭരണനേതൃത്വം അനുകൂല നിലപാടാണ് സ്വാകരിച്ചത്. ശ്രീകണ്ഠപുരം പു‍ഴയില്‍ നിന്ന് ക്ലേ ആന്‍ഡ് സെറാമിക്സ് മണലുവാരി എങ്ങും കൊണ്ടുപോയിട്ടില്ലെന്നും

ഇവ നഗരസഭാ പരിതിയില്‍ തന്നെ നിക്ഷേപിച്ചിരിക്കുകയാണെന്നും ഈ പ്രവൃത്തി തുടരണമെന്നും ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി രാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here