ജീവവായു ശുദ്ധം; സംസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം കൂടി

സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം വർധിച്ചതായി പഠനം. മാർച്ച്‌ ആദ്യം മുതൽ മെയ്‌ വരെയുള്ള കാലയളവിൽ വായുവിലെ അപകടകരമായ രാസസംയുക്തങ്ങളുടെ അളവ്‌ വലിയ തോതിൽ കുറഞ്ഞതായി‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ തെളിയിക്കുന്നു.

അടച്ചുപൂട്ടലിൽ നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം അവസാനിപ്പിച്ചതുമാണ്‌‌ വായുവിന്റെ ഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡക്സ്‌ പോയിന്റ്‌–-എക്യൂഐപി) ഉയർത്തിയത്‌‌‌. ശ്വാസകോശത്തിൽ കടക്കുന്ന സൂക്ഷ്‌മ പൊടിപടലങ്ങൾ, സൾഫർ ഡയോക്‌സൈഡ്‌, നൈട്രസ്‌ ഓക്‌സൈഡ്‌, ഹൈഡ്രോ കാർബൺ, ഓസോൺ, അമോണിയ, ബെൻസീൻ തുടങ്ങിയവയുടെ അളവിലുള്ള വ്യതിയാനം പരിശോധിച്ചാണ്‌ ഗുണനിലവാരം നിർണയിക്കുക‌.

കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ പഠനമനുസരിച്ച്‌ അടച്ചുപൂട്ടലിന്‌‌ ശേഷം ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി രാജ്യത്തെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിലും നൈട്രജൻ വാതകങ്ങളുടെ അളവിൽ ഗണ്യമായ കുറവ്‌ രേഖപ്പെടുത്തി.

ഓഫീസുകൾ, സ്കൂളുകൾ, സിനിമാശാലകൾ, മാളുകൾ, മാർക്കറ്റുകൾ തുടങ്ങിയവ അടച്ചിട്ടതും മെട്രോ, ബസ്‌, ട്രെയിനുകൾ, ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങൾ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളും താൽക്കാലികമായി നിർത്തിയതോടെയാണ്‌ വായുവിന്റെ ഗുണനിലവാരം വർധിച്ചതെന്നും ബോർഡിന്റെ പഠനം വ്യക്തമാക്കുന്നു.

പ്രാഥമിക കണക്കുകൾ പ്രകാരം 35–-40 ശതമാനം വരെ മലിനീകരണം കുറഞ്ഞു. സംസ്ഥാനത്തെ 38 സ്‌റ്റേഷനുകളിലാണ്‌ വായുഗുണനിലവാരം അളക്കുന്നത്‌. അവിടങ്ങളിലെല്ലാം നല്ല മാറ്റം കാണുന്നു’–- പി കെ ബാബുരാജൻ (സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ ചീഫ്‌ എൻവയൺമെന്റ്‌ എൻജിനിയർ)

സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ റിപ്പോർട്ട്‌ ചെയ്ത വായുഗുണനിലവാര സൂചിക (കണക്കുകൾ മാറ്റം ഉണ്ടായേക്കാം)
( മികച്ചത്‌ : -0–-50 എക്യൂഐപി, മിതമായ നിരക്ക്‌ :- 50 –-100 എക്യൂഐപി, ആരോഗ്യത്തിന്‌ ഹാനികരം :- 100–-150 എക്യൂഐപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News