മനേക ഗാന്ധിയുടെ മലപ്പുറം പരാമര്‍ശം വര്‍ഗീയ ദ്രുവീകരണ ലക്ഷ്യം വച്ച്: കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട് ആന ചരിഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എന്നാല്‍ ഈ വിഷയം നടന്നയുടെ കേന്ദ്ര മന്ത്രിമാരും മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ തെറ്റായ പ്രചാരണം മനപ്പൂര്‍വമായ ഒരു വര്‍ഗീയ ദ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പാലക്കാട് നടന്ന ഈ സംഭവത്തെ മലപ്പുറത്താക്കി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം ഒരു പ്രത്യേക ലക്ഷ്യം വച്ചാണ്.

സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നിട്ടും ദേശീയ തലത്തില്‍ ഇത്തരത്തില്‍ ഒരു തെറ്റായ പ്രചാരണത്തിന് നേതൃത്വം കൊടുത്തവര്‍ ഒരുപ്രത്യേക മതവിഭാഗത്തെ മനപ്പൂര്‍വം ലക്ഷ്യം വയ്ക്കുകയാണെന്നും കോടിയേരി പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here