കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍.

ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയെ പരിചരിച്ചവരാണ് നിരീക്ഷണത്തില്‍ പോയത്.

ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ഇവരില്‍ ഒരാള്‍ക്ക് പഞ്ചായത്തിലെ നിരവധി പേരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുമാണ് പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here