ഗുജറാത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഒരു എംഎല്‍എ കൂടി രാജിവച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.

ഒരു എം.എല്‍.എ കൂടി രാജിവച്ചു. മോര്‍ബി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ബ്രിജേഷ് മേര്‍ജയാണ് രാജി വച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്ന എട്ടാമത്തെ ആളാണ് മേര്‍ജ.

ഇന്നലെ രണ്ട് എം എല്‍ എ മാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. ഒരംഗം കൂടി രാജി വച്ചതോടെ രണ്ട് രാജ്യസഭാ സീറ്റുകള്‍ വിജയിക്കാമെന്ന കോണ്‍ഗ്രസ് മോഹം വീണ്ടും മങ്ങി. നിലവില്‍ 65 എം എല്‍ എ മാരാണ് കോണ്‍ഗ്രസിന് ഒപ്പമുള്ളത്. 2 രാജ്യസഭാ സീറ്റുകള്‍ വിജയിക്കാന്‍ 70 വോട്ടുകള്‍ വേണം.

കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് പാര്‍ട്ടി എം എല്‍ എ മാരെ കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ഏഴ് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News