സ്വന്തം നഴ്‌സറികളില്‍ വൃക്ഷ തൈകള്‍ ഉണ്ടാക്കി ഡിവൈഎഫ്‌ഐ; കണ്ണൂര്‍ മാട്ടറ യൂണിറ്റില്‍ മാത്രം വിതരണം ചെയ്തത് 5000 തൈകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുകയാണ് യുവജന സംഘടനയായ ഡി വൈ എഫ് ഐ.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വൃക്ഷ തൈകള്‍ക്ക് ക്ഷാമം ഉണ്ടായപ്പോള്‍ ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ് കമ്മിറ്റി സ്വന്തമായി നേഴ്‌സറികള്‍ ഉണ്ടാക്കി തൈകള്‍ മുളപ്പിച്ചു.നാലു നഴ്‌സറികളാണ് ഇതിനായി രൂപപ്പെടുത്തിയത്.

മാവ്, പ്ലാവ്, ആത്ത, പുളി, കൊക്കോ, മുരിങ്ങ, പേര, ആഞ്ഞിലി, ഉരുപ്പ്, തുടങ്ങിയ ഇനങ്ങളിലുള്ള 10 തൈകള്‍ വീതമാണ് വീടുകളില്‍ വിതരണം ചെയ്തത്.പ്രദേശത്തെ 500 വീടുകളില്‍ പത്ത് വീതം തൈകള്‍ വിതരണം ചെയ്തു.

പ്രത്യേകം തയ്യാറാക്കിയ നഴ്‌സറിയില്‍ തൈ വിതരണം ഡി വൈ എഫ് ഐ ഉളിക്കല്‍ മേഖല സെക്രട്ടറി അനീഷ് ഉളിക്കലിന്റെ അധ്യക്ഷതയില്‍ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ കോങ്ങാട്ട് ഉത്തമന് നല്‍കി ഉദ്ഘാടനം ചെയ്തു.

സിപിഐഎം ഉളിക്കല്‍ ലോക്കല്‍ കമ്മറ്റി അംഗം തോമസ് പുന്നക്കുഴി, ബ്രാഞ്ച് സെക്രട്ടറി മാത്യു ഉള്ളാഹ, ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് പ്രണവ്, ജോയിന്റ് സെക്രട്ടറി ഡെലിന്‍, യൂണിറ്റ് സെക്രട്ടറി ലിജോ പ്ലാത്താനം, പ്രസിഡന്റ് പ്രണവ് കോങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. തൈ വിതരണ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ സരുണ്‍ തോമസ് സ്വാഗതവും മേഖല എക്‌സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചന്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News