
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍.
കോവിഡ് ബാധിച്ച 5 വയസുള്ള കുട്ടിയെയും ഗര്‍ഭിണിയായ യുവതിയെയും പരിചരിച്ച കുട്ടികളുടെയും സ്ത്രീകളുടേയും ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേളിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ 80 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്.മെയ് 24 ന് അഡ്മിറ്റ് ചെയ്ത ഗര്‍ഭിണിയെയും 25ന് അഡ്മിറ്റ് ചെയ്ത 5വയസുള്ള കുട്ടിയെയും ചികില്‍സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായാണ് ഗര്‍ഭിണിയെ മെയ്24 ന് പുലര്‍ച്ചെആശുപത്രിയിലെത്തിച്ചത്. അന്ന് തന്നെ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുളിലെ ഡോക്ടര്‍മാര്‍ ഇവരെ പരിശാധിച്ചിരുന്നു . അതുപോലെ ഇവരെ പരിചരിച്ച പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍സ്, നേഴ്‌സുമാര്‍ , ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായി. ഇവരുടെ സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
ഇത്രയും പേര്‍ ഒന്നിച്ച് നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍കോളേജധികൃതര്‍ അറിയിച്ചു.
അതേ സമയം, മാവൂരില്‍ കൊവിഡ് സ്ഥിരികരിച്ച വ്യക്തി പഞ്ചായത്തിലെ പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പഞ്ചായത്തിനെ ജില്ലാ കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here