മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിക്ക് ഹാക്കര്‍മാരുടെ മറുപടി; വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍.

മനേകാ ഗാന്ധി സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സാണ് സൈറ്റ് ഹാക്ക് ചെയ്തത്. ആനയുടെ മരണത്തെ മനേകാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു.

മുസ്ലിങ്ങളെ ലക്ഷ്യമാക്കിയാണ് മലപ്പുറത്തെ ഈ വിവാദത്തിലേക്ക് മാനേക ഗാന്ധി വലിച്ചിഴച്ചതെന്നുമുള്ള ഹാക്കര്‍മാരുടെ കുറിപ്പാണ് സൈറ്റ് തുറക്കുമ്പോള്‍ ഇപ്പോള്‍ കാണാന്‍ ആവുക.

ഭൂമി ശാസ്ത്രം അറിയാത്ത നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഗൂഗിള്‍ മാപ്പ് അവതരിപ്പിക്കുന്നു എന്ന് പറഞ്ഞ് സംഭവം നടന്ന അമ്പലപ്പാറയുടെ ഭൂപടവും ഹാക്കര്‍മാര്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

1992ലാണ് മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധി പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന ആരംഭിച്ചത്. മനേക ഗാന്ധിയാണ് ഇപ്പോഴും സംഘടനയുടെ ചെയര്‍പേഴ്സണ്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here