ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല; നിരോധിച്ച് കേന്ദ്ര ഉത്തരവ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. വികസന പദ്ധതികള്‍ക്ക് നല്‍കാന്‍ പോലും പണമില്ല.

ഇതേ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 വരെ പുപതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

എല്ലാ മന്ത്രാലയങ്ങള്‍ക്കും പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കരുതെന്ന് അറിയിച്ച് നിര്‍ദേശം ധനമന്ത്രാലയം കൈമാറി.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതു ബഡ്ജറ്റില്‍ അവതരിപ്പിച്ച പദ്ധതികളും പണമില്ലാത്തതിനാല്‍ നിറുത്തി വച്ചു. മുഖം രക്ഷിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന,ആത്മ നിര്‍ഭര്‍ പദ്ധതി എന്നിവയ്ക്ക് മാത്രമേ പണം അനുവദിക്കു. ഇവയ്ക്ക് പണം കണ്ടെത്താനാണ് മറ്റ് പദ്ധതികളെല്ലാം നിറുത്തി വയ്ക്കുന്നത്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതു സാമ്പത്തിക ആവശ്യങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും അതിനാല്‍ മുന്‍ഗണന അനുസൃതമായി ഉപയോഗിക്കേണ്ടതുണ്ടെന്നും ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം തകര്‍ന്ന ജിഡിപി കോവിഡിനെ തുടര്‍ന്ന് മൈനസിലേയ്ക്ക് കൂപ്പ് കുത്തുകയാണ്. പൊതു ഖജനാവില്‍ പോലും പണമില്ലാത്ത അവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here