പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മലപ്പുറം മുന്നിലാണെന്നും ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കി. ബിജെപി എംപി മനേക ഗാന്ധിയും കുപ്രചാരണം ഏറ്റെടുത്തു.
ഉത്തരേന്ത്യന്‍ ക്രിക്കറ്റ്, സിനിമാ താരങ്ങളടക്കം നിരവധി പേരാണ് നേതാക്കളുടെ വിഷലിപ്ത ട്വീറ്റുകള്‍ ഷെയര്‍ ചെയ്തത്.കേരളത്തിലെ ചില ബിജെപി നേതാക്കളും ആന ചരിഞ്ഞത് മലപ്പുറത്താണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. തെറ്റ് മനസ്സിലാക്കിയിട്ടും പാലക്കാട്ടുകാരനായ നേതാവും തിരുത്തിയില്ല.
അതിനിടയില്‍ ‘ഉമാദേവി’ എന്നാണ് ആനയുടെ പേരെന്നും മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലത്താണ് ആനയെ കൊന്നതെന്നുമുള്ള പ്രചാരണവും ഉത്തരേന്ത്യന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.മലപ്പുറത്താണ് ഗര്‍ഭിണിയായ ആനയെ കൊന്നതെന്ന കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറുടെ നുണയാണ് ബോധപൂര്‍വമായ വര്‍ഗീയ പ്രചാരണമായി മാറിയത്.
Get real time update about this post categories directly on your device, subscribe now.