അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്; ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷും

പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് നടന്‍ സുബീഷ്. സംഭവത്തെക്കുറിച്ച് സുബിഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സുബീഷിന്റെ വാക്കുകള്‍:

ഞാന്‍ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്.. പ്രവാസിയായ അച്ഛന്റെ പൈസ മാറാന്‍ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂര്‍ ടൗണില്‍ വന്ന് മസാല ദോശയോ അല്ലെങ്കില്‍ പൊറോട്ടയോ ബിഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തില്‍ ഒരു കാലത്തെ ഏറ്റവും വലിയ ആര്‍ഭാടം..

ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളില്‍ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികള്‍ ഞാന്‍ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്.തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട് .. മുതിര്‍ന്നപ്പോള്‍ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയില്‍ ഞാന്‍ ചെയ്യാറുമുണ്ട്.

സമൂഹത്തില്‍ എല്ലാവരും ഒരേ അവസ്ഥയില്‍ ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാന്‍.. അതാണ് ടിവി യില്ലാതെ ടാബ് ഇല്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI TV ചലഞ്ച് ഭാഗമായി ഒരു ടിവി നല്‍കാന്‍ തീരുമാനിച്ചതു.. അതു ഇന്ന് DYFI യെ ഏല്‍പ്പിച്ചു ..DYFI അതു അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്….ടിവിയില്ലാതെ തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികള്‍. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News