ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി; വിഎസ് ജയകുമാറിനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്.

2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന് റിപ്പോര്‍ട്ട് കൈമാറി. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.

2013-14, 2014-15 കാലങ്ങളില്‍ പാത്രങ്ങളും മറ്റും വാങ്ങിയതില്‍ ഒരുകോടി 81 ലക്ഷം ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി. പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോര്‍ഡിന് ഭീമമായ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഡിറ്റ് സമയത്ത് റെക്കോര്‍ഡുകള്‍ മറച്ചുവെച്ചതായും അഴിമതിക്കാധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും കണ്ടെത്തി. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേള്‍ക്കലിനും ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News