ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും കറാച്ചിയിലെ ആശുപത്രിയില്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി പാകിസ്ഥാന്‍ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദാവൂദ്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലാണ്.

മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം.

നിരവധി ആളുകള്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും കൂടിയാണ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ദാവൂദ്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ ഒളിച്ചു കഴിയുന്നതായാണ് വിവരം.

അതേസമയം, പാകിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 89,249 ആയി ഉയര്‍ന്നു. 1838 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാകിസ്ഥാനില്‍ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News