ഓണ്‍ലൈന്‍ പഠനത്തില്‍ കണ്ണിചേര്‍ന്ന് ആദിവാസി ഊരുകളും

കുട്ടമ്പുഴയില്‍നിന്ന് ബ്ലാവന കടത്തിറങ്ങി മീങ്കുളം, വാര്യംകുടി, തേര തുടങ്ങിയ ആദിവാസി ഊരുകളിലേക്ക് എത്തിപ്പെടാന്‍ 4500 രൂപയോളം ജീപ്പുവാടക നല്‍കണം. കാട്ടുപാത പിന്നിട്ട് ഒരുവിധം അവിടേക്കെത്തിയാല്‍ അന്നുതന്നെ മടക്കയാത്ര അസാധ്യം. വൈദ്യുതിപോലുമെത്താത്ത ഉള്‍ക്കാട്ടിലെ എട്ടോളം ആദിവാസിക്കുടികളിലുള്ളത് നൂറിലേറെ കുടുംബങ്ങള്‍.

അതില്‍ വിവിധ ക്ലാസുകളിലായി പഠിക്കുന്ന അമ്പതിലേറെ വിദ്യാര്‍ഥികള്‍. ലോക്ക്ഡൗണ്‍ കാലത്ത് ഇവര്‍ക്ക് പഠനസൗകര്യമൊരുക്കല്‍ അസാധ്യമെന്ന് പറഞ്ഞ് പലരും എഴുതിത്തള്ളിയതാണ്. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും ജനപ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ തടസ്സങ്ങളെല്ലാം നീങ്ങി. അങ്ങനെ നാടിനൊപ്പം ഓണ്‍ലൈന്‍ പഠനത്തില്‍ കണ്ണിചേരുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ 14 ആദിവാസി ഊരുകളും.സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ഫസ്റ്റ് ബെല്‍ മുഴങ്ങുന്നതിന് വളരെ മുമ്പേ ആദിവാസി ഊരുകളെയും കണ്ണിചേര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

അതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 സ്‌കൂളുകളിലും അഞ്ചു ബദല്‍ സ്‌കൂളുകളിലും പഠിക്കുന്ന ആദിവാസിവിദ്യാര്‍ഥികളില്‍ ടിവി, കേബിള്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തവരുടെ വിവരം ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News