അന്ത്യശാസനം തള്ളി ജോസ് വിഭാഗം; ഇല്ലാത്ത കരാറിന്റെ പേരില്‍ ജോസഫും സംഘവും തെരുവ് നൃത്തം ചവിട്ടുന്നു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന പി.ജെ ജോസഫിന്റെ അന്ത്യശാസനത്തെ തള്ളി ജോസ് വിഭാഗം. ഒരു കരാറും നിലവിലില്ലെന്ന് രേഖകളും ജോസ് വിഭാഗം പുറത്ത് വിട്ടു. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ ജോസഫിന് അനുകൂലമായി തീരുമാനമെടുത്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം അപ്രസക്തമായി.

അന്ത്യശാസനത്തിന് മറുപടിയായി ഇല്ലാത്ത കരാറിന്റെ പേരില്‍ ജോസഫും കൂട്ടരും തെരുവ് നൃത്തം ചവിട്ടുന്നു എന്ന പരിഹാസവുമായാണ് ജോസ് പക്ഷം രംഗത്തെത്തിയത്. ധാരണ ഉണ്ടെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി ഒരു കരാറും നിലവിലില്ലെന്ന രേഖകളും ജോസ് വിഭാഗം പുറത്തുവിട്ടു.

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ജോസഫിന് വിട്ടു നല്‍കണമെന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തെ അറിയിക്കാനിരിക്കെയാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി ഇരുകൂട്ടരും രംഗത്തെത്തിയത്. ജോസഫിനൊപ്പം നിന്ന് പ്രശ്നം പരിഹരിക്കാമെന്നു കരുതിയ കോണ്‍ഗ്രസ് നേതൃത്വം ഇതോടെ നോക്കുക്കുത്തിയായി. ഇനിയും രാജിവക്കാത്ത സാഹചര്യത്തില്‍ അവിശ്വാസം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ജോസഫ് പക്ഷം.

22 അംഗ ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ കോണ്‍ഗ്രസിന് എട്ടും എല്‍ഡിഎഫിന് എട്ടും ജോസ് വിഭാഗത്തിന് നാലും ജോസഫിന് രണ്ടും പിസി ജോര്‍ജ്ജിന്‍രെ ജനപക്ഷത്തിന് ഒരാളുമാണ് ഉള്ളത്. ജോസഫ് വിഭാഗത്തിന്റെ അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ പത്ത് പേരുടെ ആവുകയുള്ളു.

അവിശ്വാസത്തെ എതിര്‍ത്താല്‍ കോണ്‍ഗ്രസിന്‍രെ നിലപാട് ചോദ്യം ചെയ്യപ്പെടുകയും കോണ്‍ഗ്രസ് നേതാക്കളുടെ വാക്കിന്‍രെ വിലയും ചര്‍ച്ചയാകും.് പിടിവാശിയുടെ കൊടുമുടിയിലെത്തിയ കേരളാകോണ്‍ഗ്രസ് തര്‍ക്കം യുഡിഎഫിന് വീണ്ടും പടുകുഴിയിലാക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here