50 ശതമാനമെങ്കിലും ചെലവ് കുറക്കാതെ മലയാള സിനിമക്ക് ഇനി മുന്നോട്ട് പോകാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍.
കോവിഡ് 19 ലോക്ക് ഡൗണിനെത്തുടര്‍ന്ന് 66 സിനിമകളാണ് മുടങ്ങിക്കിടക്കുന്നത്. തിയ്യറ്ററുകള്‍ തുറന്നാലും എത്ര പേര്‍ സിനിമ കാണാനെത്തുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന സിനിമാ മേഖല ഇനി മുന്നോട്ട് പോകണമെങ്കില്‍ 50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണം. അതിന് താരങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സഹകരണം ആവശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ അവരുടെ പ്രതിഫലം സ്വമേധയാ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.
ചെലവ് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി താരസംഘടനയ്ക്ക് ഉള്‍പ്പടെ കത്ത് നല്‍കും. സഹകരിക്കാന്‍ തയ്യാറാണെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഇന്‍ഡോര്‍ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചെലവ് കുറയ്ക്കാതെ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.