ദില്ലി: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച കര്‍ശന നിലപാടിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി.
ഇങ്ങനെ ആയിരിക്കണം ഒരു നേതാവെന്ന് സിംഗ്വി ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി വസ്തുതകള്‍ സഹിതം കൃത്യവും ഉചിതവുമായി പ്രതികരിച്ചു. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹം ഭയം കാട്ടിയില്ലെന്നും സിംഗ്വി ട്വീറ്റില്‍ പറയുന്നു.
This is how a leader should be. Active, prompt, response with facts & not afraid of facing the Media. https://t.co/0u7V3ujPfA
— Abhishek Singhvi (@DrAMSinghvi) June 5, 2020
സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ മുതലെടുപ്പും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് സിംഗ്വി അദ്ദേഹം സ്വീകരിച്ച നിലപാടിനെ പ്രകീര്‍ത്തിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here