ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ഹോട്ടലില്‍ സ്റ്റാഫും അതിഥികളും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണം. അതിഥിയുടെ യാത്രാ ചരിത്രവും ആരോഗ്യസ്ഥിതിയും റിസപ്ഷനില്‍ ഏല്‍പ്പിക്കണം. ലിഫ്റ്റില്‍ നിയന്ത്രണം വേണം. എസ്‌കലേറ്ററില്‍ ഒന്നിട വിട്ട പടികളിലേ ആളുകള്‍ നില്‍ക്കാവു.

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ബുഫേക്ക് സാമൂഹ്യ അകലം നിര്‍ബന്ധമാണ്. ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളിലെ സിനിമ ഹാള്‍, കളി സ്ഥലം എന്നിവ അടക്കണം. ഫുഡ് കോര്‍ട്ടില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രം അനുവദിക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News