കേരള കോൺഗ്രസ് തർക്കം: വിട്ടുവീഴ്ചയില്ലാതെ ജോസ് വിഭാഗം; കോട്ടയത്ത് അടിയന്തര ഡിസിസി യോഗം

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് ജോസഫ്- ജോസ് കെ മാണി വിഭാഗം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി.

ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി ജോസഫ് വിഭാഗത്തിന് വിട്ടു നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ ജോസ് കെ മാണി അറിയിച്ചു.

വേണമെങ്കിൽ കോൺഗ്രസിനായി സീറ്റ് വിട്ടു നൽകാമെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നോക്കുകുത്തിയായി നിന്നുവെന്നും ജോസ് കെ മാണി വിമര്‍ശനം ഉന്നയിച്ചു.

യുഡിഎഫ് തീരുമാനം ജോസ് കെ മാണി അംഗീകരിക്കാതിരുന്ന സാഹചര്യത്തില്‍ ഇന്ന് അടിയന്തര യുഡിഎഫ് യോഗം ജില്ലയില്‍ ചേരുകയാണ്.

നേരത്തെ യുഡിഎഫ് യോഗം ചേര്‍ന്ന് ജോസ് കെ മാണി വിഭാഗത്തിന് രാജിവയ്ക്കാന്‍ നല്‍കിയ സമയം ഇന്നലെയോടുകൂടി അവസാനിച്ചിരുന്നു.

ഇന്നലെ രാത്രി 12:30 വരെയാണ് യുഡിഎഫ് നേതാക്കളായ ബെന്നി ബെഹനാനും തിരുവഞ്ചൂരും ജോസ് കെ മാണിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്.

അനുവദിച്ച സമയത്തിനുള്ളില്‍ ജോസ് കെ മാണി വിഭാഗം രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പിജെ ജോസഫ് ഇന്നലെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News