മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയ അന്തരിച്ചു.

മുംബൈയില്‍നിന്ന് കഴിഞ്ഞമാസം 21നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം നാട്ടിലെത്തിയിരുന്നത്. മഞ്ചേരിയില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 56 ദിവസം പ്രായമായ കുഞ്ഞും ഇന്ന് മരിച്ചു.

മെയ് 21 നാണ് ഭാര്യയും മകനും മകന്റെ ഭാര്യയും അവരുടെ രണ്ടുമക്കളുമുള്‍പ്പെടെ മുംബൈയില്‍നിന്ന് ഹംസക്കോയ റോഡ് മാര്‍ഗം നാട്ടിലെത്തിയത്. ഒപ്പമുണ്ടായിരുന്നവരും ചികിത്സയിലാണ്.

1976 മുതല്‍ ഒരുപതിറ്റാണ്ടുകാലം ഫുട്ബോള്‍ മൈതാനിയില്‍ ഹംസക്കോയ ഉണ്ടായിരുന്നു. മുഹ്ഹദന്‍സ്, മോഹന്‍ ബഗാന്‍, ആര്‍ സി എഫ് മുംബൈ, ടാറ്റ സ്പോര്‍ട്സ്, ഇന്റ്യന്‍ റെയില്‍വേ ക്ലബ്ബുകള്‍ക്കായി ജഴ്സിയണിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രക്കായിരുന്നു സന്തോഷ് ട്രോഫിയില്‍ ഹംസക്കോയ കളത്തിലിറങ്ങിയത്.

ഭാര്യ ലൈലാ കോയ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമാണ്. മകന്‍ ലിഹാസ് കോയ ഇന്ത്യന്‍ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഗോള്‍കീപ്പറാണ്.

പരപ്പനങ്ങാടി ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കി. കോയമ്പത്തൂരില്‍നിന്ന് അഞ്ചിന് തിരിച്ചെത്തിയ പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളുടെ 56 ദിവസം പ്രായമായ കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചു.

ജന്മനാ ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനെ 14 ദിവസത്തെ കോറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനക്കയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News