സംസ്ഥാനത്ത് ആദ്യമായി രക്തപരിശോധനയിലൂടെ കോവിഡ്ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും.
ആദ്യ ആഴ്ചയിൽ പതിനായിരം പേരിൽ പരിശോധന നടത്തും. ആദ്യഘട്ടത്തിൽ മുൻഗണനാ പട്ടിക പ്രകാരമാകും പരിശോധന.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സമൂഹവ്യാപനം ഉണ്ടോയെന്നറിയാനാണ് ആന്റി ബോഡി പരിശോധന.
വിരൽ തുമ്പിൽ നിന്ന് രക്തമെടുത്താണ് പരിശോധന നടത്തുക. പരിശോധനാ ഫലം 20 മിനുറ്റിനുള്ളിൽ അറിയാൻ സാധിക്കും. ആദ്യഘട്ടത്തിൽ മുൻഗണനാ പട്ടിക പ്രകാരമാകും പരിശോധനയെന്ന് ആരോഗ്യ സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ വ്യക്തമാക്കി.
കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കും. മുമ്പ് വൈറസ്ബാധയുണ്ടായോ എന്നും ഈ പരിശോധനയിലൂടെ തിരിച്ചറിയാം.
നിലവിൽ 14000 കിറ്റുകളാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. കൂടുതൽ കിറ്റുകളെത്തുന്നതോടെ ആന്റിബോഡി പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.
നിലവിൽ സംസ്ഥാനത്ത് ഓഗ്മെന്റഡ് സാമ്പിൾ, സമൂഹ വ്യാപന മറിയാനുള്ള സെന്റിനൽ സർവൈലൻസ് പരിശോധനകളും നടക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.