ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് 100 ടെലിവിഷനുകള്‍ നല്‍കി പി വി അന്‍വര്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ 100 ടെലിവിഷനുകള്‍ നല്‍കി. പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ടെലിവിഷനുകള്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് സംസ്ഥാനത്തിന് മാതൃകയാവുകയാവുകയാണ് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. നൂറുടെലിവിഷനുകളാണ് എം എല്‍ എ വാങ്ങിനല്‍കിയത്. മുഖ്യമന്ത്രി എം എല്‍ എ അനുമോദിച്ചു. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ കെ എസ് കുസുമം ടെലിവിഷന്‍ ഏറ്റുവാങ്ങി.

ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാനും പഠിക്കാനും സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാലയങ്ങള്‍ക്കും ടിവി നല്‍കും. മാതാപിതാക്കള്‍ പി വി ഷൗക്കത്തലി, മറിയുമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സര്‍ക്കാര്‍ ഫണ്ടല്ലാതെ സ്വന്തം ചെലവില്‍ സഹായമൊരുക്കുന്നത്.

ഡി വൈ എഫ് റീ സൈക്കിള്‍ കേരളയുമായി സഹകരിച്ചാണ് പദ്ധതി. കൂടുതല്‍പ്പേരുടെ സഹായത്തോടെ 1000 ടി വികള്‍ നല്‍കുമെന്നും എം എല്‍ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here