കൈരളി ന്യൂസ് ഇൻവെസ്റ്റിഗേഷൻ; മുസ്ലിം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിൽ വ്യാപക പുഴ കയ്യേറ്റം

മുസ്ലിം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിൽ പഞ്ചായത്ത് അധികൃതരുടെ അറിവോടുകൂടി വ്യാപകമായി പുഴ കയ്യേറ്റം നടന്നതിന്‍റെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവരുന്നു.

പഞ്ചായത്തിന്റെ ഒത്താശയോടെയാണ് പുഴ കയ്യേറ്റം നടക്കുന്നത്. സ്വകാര്യ കെട്ടിട ഉടമകയ്ക്ക് റോഡും പാർക്കിങ് സൗകര്യവും ഒരുക്കാൻ പഞ്ചായത്ത് തന്നെ 94 മീറ്ററോളം പുഴയിൽ മണ്ണിട്ട് നികത്തി. കയ്യേറിയ ഭൂമി പുഴ പുറമ്പോക്കെന്ന് തെളിയിക്കുന്ന രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.

വേലി തന്നെ വിളവ് തിന്നുന്നു എന്നതാണ് ഇരിക്കൂറിലെ അവസ്ഥ.സ്വകാര്യ വ്യക്തികളെ സഹായിക്കാനായി മുസ്ലിം ലീഗ് ഭരിക്കുന്ന ഇരിക്കൂർ പഞ്ചായത്ത് തന്നെയാണ് പുഴ കയ്യേറ്റത്തിന് നേതൃത്വ നൽകുന്നത്.

തീര ദേശ നിയമങ്ങൾ ലംഘിച്ചാണ് വ്യാപക പുഴ കയ്യേറ്റം.ഇരിക്കൂർ വില്ലേജിലെ ബ്ലോക്ക് 160 ൽ റീ സർവേ നമ്പർ 97 ലാണ് ഏറ്റവും വലിയ കയ്യേറ്റം.

ഇവിടെ മണ്ണിട്ട് നികത്തിയത് 93.9 മീറ്റർ നീളത്തിലും 24 വീതിയിലും പുഴ പുറമ്പോക്ക്.അര ഏക്കറോളം പുഴ ഭൂമിയിലാണ് പുഴ സംരക്ഷണ ഭിത്തി നിർമിക്കാൻ എന്ന പേരിൽ പഞ്ചായത്ത് മണ്ണിട്ട് നികത്തിയത്.

വില്ലേജ് ഓഫീസിൽ ഉള്ള സ്ഥലത്തിന്റെ പ്ലാൻ പ്രകാരം മണ്ണിട്ട ഭൂമി പുഴ പുറമ്പോക്ക് ആണെന്നത് വ്യക്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിലേക്ക് റോഡ് നിർമിക്കാനും പാർക്കിങ് സൗകര്യം ഒരുക്കാനുമാണ് പുഴയെ കരയാക്കിയത്.

കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശത്താണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പുഴ കയ്യേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here