ജോര്‍ജ് ഫ്ലോയിഡ് രക്തസാക്ഷിത്വത്തിന്‍റെ രാഷ്ട്രീയം വി‍ളിച്ചുപറയുന്ന ചുമര്‍ ചിത്രം

ജോർജ് ഫ്ലോയിഡിൻ്റെ രക്തസാക്ഷിത്വത്തെ ഏറ്റവും രാഷ്ട്രീയമായി വരച്ചുവച്ച ചിത്രം ഇറ്റലിയിലെ നേപ്പിൾസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഇറ്റലിയിലെ നേപ്പിൾസിൽ പ്രശസ്ത ചുമർചിത്രകാരൻ ജോറിത്ത് വരച്ച കൂറ്റൻ ചുമർചിത്രം ആളുകളെ അതിശയിപ്പിക്കുകയാണ്.

‘ടൈം റ്റു ചേഞ്ച് ദി വേൾഡ്’ എന്ന് കലാകാരൻ പേരു നൽകിയ ചിത്രത്തിൽ സോവിയറ്റ് വിപ്ലവ ശില്പി സഖാവ് ലെനിൻ്റെയും അമേരിക്കൻ കമ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന സഖാവ് ആഞ്ചെല ഡേവിസിൻ്റെയും വിപ്ലവകാരി സഖാവ് മാൽക്കം എക്സിൻ്റെയും വിമോചന പോരാളി മാർട്ടിൻ ലൂഥർ കിങ്ങിൻ്റെയും ചിത്രങ്ങളും രക്തസാക്ഷി ജോർജ് ഫ്ലോയിഡിൻ്റെ കൂടെ വരച്ചുചേർക്കപ്പെട്ടിരിക്കുന്നു.

ചെഗുവേരയുടെയും പാലസ്തീനിയൻ വിപ്ലവപ്പോരാളി അഹെദ് തമീമിയുടേയും നെൽസൺ മണ്ടേലയുടേതുമടക്കം കൂറ്റൻ ചുമർ ചിത്രങ്ങൾ വരച്ച കലാകാരനാണ് ജോറിത്ത് അഘോഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News