ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ‘ആർദ്രം’

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ഒരു ഗാനം.
ആർദ്രം എന്ന പേരിൽ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചിച്ച് മണി മാസ്റ്റർ സംഗീതം ചെയ്ത് അനവദ്യ ശ്രീനിവാസൻ ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്.

ലോക്ക് ഡൗൺ കാലത്തായതു കൊണ്ടു തന്നെ,ഈ ഗാനം എഴുതിയതും സംഗീതം നൽകിയതും പാടിയതും ഓർക്കസ്ട്രഷൻ ചെയ്തതും ചിത്രീകരണം നടത്തിയതുമെല്ലാം അവരവരുടെ വാസസ്ഥലങ്ങളിൽ വെച്ചായിരുന്നു.അകന്നിരുന്നു കൊണ്ട് അണിയിച്ചൊരുക്കിയ ഒരു കൂട്ടായ്മയുടെ ആകെത്തുകയാണ് ഈ ഗാനം.

അതുകൊണ്ടുതന്നെയാണ് അകലങ്ങൾ പമന്വയിപ്പിച്ച അടയാളഗീതമെന്ന് തലവാചകത്തിനൊപ്പം നൽകിയത്. അതിനപ്പുറം കൊറോണ രോഗത്തിനടിമപ്പെട്ടോ സമ്പർക്കത്തിലൂടെയോ അകന്നിരിക്കേണ്ടി വന്നവരെ ചികിത്സിച്ച് സമൂഹത്തിലേക്ക് സമന്വയിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ്വ് നൽകുക എന്ന സന്ദേശം കൂടി ഈ ഗാനത്തിലൂടെ നൽകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News