കോഴിക്കോട് മൊയ്തീന്‍ പള്ളിയും തുറക്കില്ല

കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോഴിക്കോട് മൊയ്തീന്‍ പള്ളിയും തല്‍ക്കാലം തുറക്കില്ല.

നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യമുള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളി തുറക്കേണ്ടതില്ലെന്ന് മൊയ്തീന്‍ പള്ളി പരിപാലന സമിതി അറിയിച്ചു.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തല്‍ക്കാലം തുറക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News