വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി.

കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42) ആണ് ക്വാറന്റയിനില്‍ നിന്നും ചാടിപ്പോയത്.

കര്‍ണ്ണാടകത്തില്‍ നിന്നും ജൂണ്‍ നാലിന് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിപ്പിച്ച ഇയ്യാളെ പഞ്ചായത്തധികൃതര്‍ ഇടപ്പെട്ട് തോല്‍പ്പെട്ടി വി.പി.കെ ലോഡ്ജില്‍ ക്വാറന്റയിനിലാക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ രാവിലെ ഭക്ഷണം നല്‍കാനായി ചെന്നപ്പോഴാണ് ഇയ്യാള്‍ ചാടിപ്പോയതായി അറിയുന്നത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തിരുനെല്ലി പോലീസ് ഇയ്യാള്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News