ആശ്വാസവാര്‍ത്ത; വൈദികനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്.

അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരത്തെ ഫാ. കെ ജി വര്‍ഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 20നാണ് വാഹനാപകടമുണ്ടായത്.

ഒരുമാസത്തിന് ശേഷം പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് 23ന് പനിയുണ്ടായി.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് തന്നെ തിരികെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് വിട്ടു. പിന്നീട് ശ്വാസതടസ്സം നേരിട്ടതോടെയാണ് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും അഞ്ച് ദിവസത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

അടുത്ത ദിവസം സ്രവമെടുത്തെങ്കിലും അതിന് പിറ്റേന്ന് മരിച്ചു. മരണശേഷം പരിശോധനഫലം ലഭിച്ചപ്പോഴാണ് കൊവിഡ് ബാധിതനെന്ന് വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News