കേരളാ കോണ്‍ഗ്രസ് തര്‍ക്കം; ഇരുകൂട്ടരും മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു യുഡിഎഫിലെ കുരുക്ക് മുറുകി

കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇരുകൂട്ടരും മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടെ യുഡിഎഫിലെ കുരുക്ക് മുറുകി.

ജോസ് വിഭാഗം രാജിവച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് നിലപാട് ജോസഫ് പ്രഖ്യാപിച്ചു. എന്നാല്‍ രാജിയില്ലെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്.

കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂരും ബെന്നിബെഹ്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും ജോസ്്കെ മാണി നിലപാടില്‍ ഉറച്ചു നിന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി രാജിവയ്ക്കില്ലെന്നും ഇക്കാര്യത്തില്‍ ജോസഫ് വിഭാഗവുമായി ധാരണയില്ലെന്നും ജോസ് പക്ഷം ആവര്‍ത്തിച്ചു.

അനുനയ ശ്രമവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശനം കൊണ്ടാണ് ജോസ് കെമാണി നേരിട്ടത്. പാലാഉപതെരഞ്ഞെടുപ്പില്‍ ജോസഫ് പക്ഷം ചതിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നോക്കുകുത്തിയായി നിന്നുവെന്നും ജോസ്‌കെ മാണി തുറന്നടിച്ചു. എന്നാല്‍ യുഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ജോസഫും പ്രതികരിച്ചു

തര്‍ക്കം തുറന്ന പോരിലേക്ക് എത്തിയതോടെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരനും പരസ്യമായി രംഗത്തെത്തി. ജോസ് പക്ഷം പദവി ഒഴിയണമെന്നും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വാക്ക് പാലിക്കണമെന്നും മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു.

വിഷയം ചര്‍ച്ച ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന ഡിസിസി യോഗം തീരുമാനം സംസ്ഥാന നേതൃത്തിന് വിട്ടു.

അതേസമയം, രാജിവയ്ക്കാന്‍ പിജെ ജോസഫ് മുന്നോട്ടുവച്ച സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ അവിശ്വാസത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ജോസഫ് പക്ഷം. ജോസഫിനൊപ്പം നിന്ന കോണ്‍ഗ്ര്സ് നേതൃത്വം ഇനി അവിശ്വാസത്തിലും കൂടെനില്‍ക്കുമോ എന്നാണ് കാണേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News