അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്.
ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെയാണ് ദാവൂദിന്റെയും ഭാര്യയുടേയും കൊവിഡ് ടെസ്റ്റ് പോസിറ്റീവായ വാര്‍ത്തകള്‍ പുറത്തുവന്നത്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലായിരുന്നു.
മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ ഒളിച്ചു കഴിയുകയായിരുന്നു.
ദാവൂദ് കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്ന് നേരത്തെ മുതല്‍ ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദാവൂദ് കൊവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
2003ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദാവൂദ് ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.