സ്‌ഫോടക വസ്തു നിറച്ചിരുന്ന ഗോതമ്പ് കഴിച്ച ഗര്‍ഭിണിയായ പശുവിന്‍റെ വായ് തകര്‍ന്നു; പരിക്ക് ഗുരുതരം

ഹിമാചലില്‍ സ്‌ഫോടക വസ്തു നിറച്ചിരുന്ന ഗോതമ്പ് കഴിച്ച ഗര്‍ഭിണിയായ പശുവിന് വായ് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. മെയ് 26 നാണ് അപകടം ഉണ്ടായത്. ഗോതമ്പില്‍ പൊതിഞ്ഞുനല്‍കിയ സ്‌ഫോടക വസ്തുവാണ് അപകടത്തിനിടയാക്കിയത്.

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ബിലാസ്പൂർ ജില്ലയിലെ ജണ്ടൂത്ത എന്ന സ്ഥലത്താണ് സംഭവം നടന്നത്. പശുവിന്റെ ഉടമസ്ഥന്‍ തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അപകടമുണ്ടാകുമ്പോള്‍ പശു 8 മാസം ഗര്‍ഭിണിയായിരുന്നുവെന്നും ഉടമസ്ഥന്‍ പറയുന്നു.

സംഭവത്തില്‍ മേയ് 26 ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് ബിലാസ്പൂര്‍ പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജീവഹാനിയുണ്ടാകാൻ സാധ്യത കുറവാണെന്നും പശുവിന് കുറച്ചു ദിവസം ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്നുമാണ് സൂചന.

സമാനമായ രീതിയില്‍ സ്‌ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞ സംഭവം അടുത്തിടെയാണ് കേരളത്തിലുണ്ടായത്. ആനയുടെ മരണം ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ പ്രചാരണായുധമായി ഉപയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News