ഗുരുവായൂരില്‍ ഒരു ദിവസം 60 വിവാഹങ്ങള്‍ മാത്രമെ അനുവദിക്കൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിവാഹത്തിന് പത്തു മിനിറ്റായിരിക്കും .
കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് വിര്‍ച്വല്‍ ക്യു വഴിയായിരിക്കും ദര്‍ശനം. ശബരിമലയില്‍ മണിക്കൂറില്‍ 200 പേരെ മാത്രമെ അനുവദിക്കു. ഇതര സംസ്ഥാനത്തു നിന്നും വരുന്ന തീര്‍ത്ഥാടകരെ അഞ്ചു പേരടങ്ങുന്ന സംഘമായായിരിക്കും സന്നിധാനത്തേക്ക് കടത്തിവിടുക.
കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഈ മാസം 14ന് ശബരിമല നട തുറക്കുന്നത്. ഒരേ സമയം 50 പേരെ മാത്രമെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കു. ഒരു മണിക്കൂറില്‍ 200 പേര്‍ക്ക് ദര്‍ശനം നടത്താം. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെ ദര്‍ശനം അനുവദിക്കു. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ പരിശോധനയുണ്ടാകും.
വി.വി ഐ.പി ദര്‍ശനം ഉണ്ടാകില്ല. ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.
വണ്ടിപ്പെരിയാര്‍ വഴി തീര്‍ത്ഥാടകരെ അനുവദിക്കില്ല. അമ്പലങ്ങളില്‍ നിവേദ്യങ്ങള്‍ നല്‍കില്ല. എന്നാല്‍ അപ്പവും അരവണയും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വാങ്ങാം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതര മുതല്‍ ഒന്നരവരെ മാത്രമെ തീര്‍ത്ഥാടകരെ അനുവദിക്കു. ദര്‍ശനത്തിനായി ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ തയ്യാറാക്കും. ഒരു മണിക്കൂറില്‍ അന്‍പത് പേരുള്ള മൂന്ന് ബാച്ചുകളെയായിരിക്കും അനുവദിക്കുക.
ഒരു ദിവസം അറുപത് വിവാഹങ്ങള്‍ അനിവദിക്കും. ഒരു കല്യാണത്തിനു പത്തുമിനിറ്റായിരിക്കും സമയപരിധി. ഒരു കല്യാണവുമായി ബന്ധപ്പെട്ട് 10 പേര്‍ക്ക് പങ്കെടുക്കാം.ക്ഷേത്രങ്ങളില്‍ മാസ്ക്കുകള്‍ നിര്‍ബന്ധമാണ്.

Get real time update about this post categories directly on your device, subscribe now.