ചികിത്സക്കായി അലഞ്ഞത് 13 മണിക്കൂര്‍; ഏഴ് ആശുപത്രികളിലും സ്വീകരിച്ചില്ല; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആംബുലന്‍സില്‍ വച്ച് മരിച്ചു. ഏഴ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പും നോയിഡയില്‍ ചികില്‍സ ലഭിക്കാതെ നവജാതശിശു മരിച്ചിരുന്നു.

മുപ്പത് വയസ് മാത്രം പ്രായമുള്ള നീലം എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികില്‍സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിയെങ്കിലും ബെഡ് ഇല്ലെന്ന് കാരണം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു.

തുടര്‍ന്ന് ഇ.എസ്.ഐ ആശുപത്രി, ശാരദ, ഫോര്‍ട്ടിസ്, മാക്‌സ്, ജെപി തുടങ്ങിയ ആശുപത്രികളില്‍ കയറിയിറങ്ങി. ചികില്‍സ നിഷേധിക്കാന്‍ എല്ലാവരും നിരത്തിയത് ബെഡ് ഇല്ലെന്ന വാദമാണെന്ന് കുടുംബം ആരോപിച്ചു.

ഒടുവില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിയിലെത്തിയപ്പോഴും പ്രവേശനം ലഭിച്ചില്ല. അപ്പോഴേക്കും നിറവയറുമായി നീലം 13 മണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടിയിരുന്നു. ഒടുവില്‍ മരണവും ആംബുലന്‍സില്‍ വച്ച് തന്നെ സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here