എറണാകുളത്ത് ഒരു മുസ്ലീം പള്ളിയും തുറക്കില്ല; മാതൃകയായി സംയുക്ത മഹല്ല് കമ്മിറ്റി

കൊച്ചി: എറണാകുളത്തും മുസ്ലീംപളളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം കോവിഡിന്റെ സമൂഹവ്യാപനം തടയാന്‍ തത്ക്കാലം പളളികള്‍ തുറക്കേണ്ടെന്ന് വിവിധ മുസ്ലീം ജമാ അത്തുകളുടെ യോഗം തീരുമാനിച്ചു.

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം സഹകരിച്ച് തത്ക്കാലം പളളികള്‍ തുറക്കേണ്ടെന്ന തീരുമാനമാണ് എറണാകുളം ജില്ലയിലെ സംയുക്ത മഹല്ല് കമ്മിറ്റികളും സ്വീകരിച്ചത്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണവിധേയമായതിന് ശേഷം മാത്രം പളളികള്‍ തുറന്നാല്‍ മതിയെന്ന് കൊച്ചിയില്‍ ചേര്‍ന്ന വിവിധ മുസ്ലീം ജമാഅത്തുകളുടെ സംയുക്ത യോഗം തീരുമാനിക്കുകയായിരുന്നു.

കൊച്ചി നഗരത്തിലെ ഒരു പളളികളും തുറന്നു പ്രവര്‍ത്തിക്കില്ല. ഗ്രാമപ്രദേശങ്ങളിലെ പളളികളില്‍ അതാത് ജമാഅത്തുകള്‍ക്ക് തീരുമാനമെടുക്കാമെന്നും യോഗം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here