ജോസ് കെ മണിയെ കൈവിട്ട് കോട്ടയം ഡിസിസി

കോട്ടയം: ജോസ് കെ മണിയെ കൈവിട്ടു കോട്ടയം ഡിസിസി. വിലപേശലിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയം വയ്ക്കരുതെന്നും ഡിസിസി യോഗത്തില്‍ പൊതു വികാരം.

ജോസഫ് വിഭാഗത്തിന്റെ അവിശ്വാസ നടപടികളെ പിന്തുണയ്ക്കാന്‍ ഡിസിസിയിലെ ഭൂരിപക്ഷം ആളുകളും നിലപാടെടുത്തു. അതെ സമയം വിട്ടു വീഴ്ചയ്ക്ക് ഇല്ലന്ന് ഉറച്ചു നില്‍ക്കുകയാണ് ജോസ് വിഭാഗം.

തിരുവഞ്ചൂരിന്റെയും ബെന്നി ബെഹ്നാന്റെയും അവസാനവട്ട അനുരഞ്ജന നീക്കവും പാളിയതോടെയാണ് കോട്ടയം ഡിസിസി കടുത്ത നിലപാടിലേക്ക് നീങ്ങിയത്.. ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോട്ടയം ഡിസിസി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ചു.

മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തു പോകുന്നെങ്കില്‍ പോകട്ടെ’..വിലപേശലിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയം വയ്ക്കരുതെന്നും ജോഷി ഫിലിപ്പ് തുറന്നടിച്ചു. ഡിസിസി പ്രസിഡണ്ടിനെ അഭിപ്രായത്തെ പിന്തുണച്ച ഭൂരിപക്ഷം അംഗങ്ങളും ജോസഫ് വിഭാഗം കൊണ്ടുവരുന്ന അവിശ്വാസ നടപടികളെ പിന്തുണയ്ക്കാനും തീരുമാനമെടുത്തു.

സംസ്ഥാനം നേതൃത്വത്തെ നിലപാടറിയിച്ച ശേഷമാണ് ഡിസിസി യോഗം പിരിഞ്ഞത്. കരാര്‍ ഉണ്ട് എന്നത് വെറും നുണപ്രചരണം മാത്രം എന്ന് ജോസ് വിഭാഗം നേതാവ്  റോഷി അഗസ്റ്റിന്‍ എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു. കരാര്‍ ഉണ്ട് എന്ന് ആവര്‍ത്തിക്കുന്നവര്‍ കരാര്‍ പുറത്തുവിടാന്‍ തയ്യാറാവണം.

സ്ഥാനമോഹികളായ കാലുമാറ്റ രാഷ്ട്രീയക്കാരെ ഏതെങ്കിലും പദവികളില്‍ അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ഒരു രാഷ്ട്രീയ സംവിധാനത്തിനും കഴിയില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച കൂടി രാജിയ്ക്കായി കാത്തിരിയ്ക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ചൊവ്വാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. അതേ സമയം .ജോസഫ് വിഭാഗത്തിന് പകരം കോണ്‍ഗ്രസ് പ്രതിനിധിയ്ക്ക് പ്രസിഡണ്ടാവണമെങ്കില്‍ പാര്‍ട്ടി, പ്രസിഡണ്ട് പദം രാജിവെയ്ക്കും. എന്നാല്‍ ജോസഫിന് മുന്നില്‍ ഒരുതരത്തിലും കീഴടങ്ങാനാവില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News