സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം വേണം; 16 ന് രണ്ടുലക്ഷം കേന്ദ്രങ്ങളില്‍ സിപിഐഎം ധര്‍ണ

അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 16ന്‌ സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിൽ ധർണ. സിപിഐ എം നേതൃത്വത്തിൽ പകൽ 11 മുതൽ 12 വരെ നടക്കുന്ന സമരത്തിൽ പത്ത്‌ ലക്ഷത്തിലേറെപ്പേർ അണിനിരക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു ബ്രാഞ്ചിൽ അഞ്ച്‌ കേന്ദ്രങ്ങളിൽ അഞ്ചു‌പേർ വീതം പങ്കെടുക്കും. കൂടുതൽ പേരുള്ളിടത്ത്‌ 15 കേന്ദ്രങ്ങൾ വരെയുണ്ടാകും. മാസ്‌ക്‌ ധരിച്ചും പ്ലക്കാർഡുകളും പാർടി പതാക പിടിച്ചുമായിരിക്കും ധർണ.

തിരുവനന്തപുരത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രിമാർ ഒഴികെയുള്ള നേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളിൽ അണിനിരക്കുമെന്ന്‌ കോടിയേരി പറഞ്ഞു.

അടച്ചുപൂട്ടലിൽ‌ തൊഴിലും ജീവനോപാധിയും നഷ്‌ടമായ കോടിക്കണക്കിന്‌ ജനങ്ങളോട്‌ കേന്ദ്രസർക്കാർ തുടരുന്ന സമീപനത്തിനെതിരെ ദേശീയതലത്തിൽ 16ന്‌ ആചരിക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായാണ്‌‌ സമരം.

ആദായനികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും ആറുമാസം 7500 രൂപ വീതം നൽകുക, ഒരാൾക്ക്‌ പത്ത്‌ കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ വേതനം വർധിപ്പിച്ച്‌ 200 ദിവസം ജോലി ഉറപ്പാക്കുക, തൊഴിൽരഹിത വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരമെന്ന്‌ കോടിയേരി പറഞ്ഞു.

കോവിഡ്‌ പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയിട്ടും കേരളത്തെ കേന്ദ്രം അവഗണിച്ചിരിക്കുകയാണ്‌. തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഒരു സഹായവും നൽകിയിട്ടില്ല.

വായ്‌പാപരിധി ഉയർത്തിയത്‌ നിബന്ധനകൾക്ക്‌ വിധേയമായാണ്‌. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ബഹുജന സമരത്തിലൂടെ കേരളത്തിന്റെ വികാരം ഉയർത്തിക്കൊണ്ടുവരുമെന്നും‌ കോടിയേരി വ്യക്തമാക്കി. വീഡിയോ കോൺഫറൻസ്‌ വഴിയായിരുന്നു വാർത്താസമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News