ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എ‍ഴുപത് ലക്ഷത്തിലേക്ക്; മരണം നാലുലക്ഷത്തിലേക്ക്

ലോകത്ത് നാലുലക്ഷം കടന്ന് കൊവിഡ് മരണം. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം 401,607 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

രാവിലെ ആറ് മണിവരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 6,966,412 പേര്‍ക്ക് നാളിതുവരെ രോഗം ബാധിച്ചുകഴിഞ്ഞു. 3,404,415 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതർ. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1,988,461 പേര്‍ക്ക് രോഗം പിടിപെട്ടു. മരണം 112,096ല്‍ എത്തിനില്‍ക്കുന്നു.

ഇന്നലെ മാത്രം 706 പേര്‍ മരണപ്പെട്ടു. ലാറ്റിനമേരിക്കയില്‍ കനത്ത ആശങ്ക വിതയ്‌ക്കുന്ന ബ്രസീ‌ലിൽ 673,587 പേര്‍ക്ക് രോഗബാധയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,581പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 910 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. റഷ്യയിൽ മരണം 5,725 ആയി.

കൊവിഡ് കനത്ത നാശം വിതച്ച സ്‌പെയിനിലും യുകെയിലും ഇറ്റലിയിലും ആശ്വാസം നല്‍കുന്ന കണക്കുകളാണുള്ളത്.

സ്‌പെയിനില്‍ 24 മണിക്കൂറിനിടെ ഒരു മരണവും പുതുതായി 332 പേര്‍ക്ക് രോഗബാധയുമാണ് സ്ഥിരീകരിച്ചത്. അതേസമയം യുകെയില്‍ 204 പേരും ഇറ്റലിയില്‍ 72 പേരും പുതുതായി മരണപ്പെട്ടു. ചിലിയില്‍ ഇന്നലെ 5,246 പേര്‍ക്കും പെറുവില്‍ 4,358 പേര്‍ക്കും മെക്‌സിക്കോയില്‍ 4,346 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News