ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ സര്‍ക്കാറിനൊപ്പം, ഈ നാടിനൊപ്പം ഞങ്ങളും; ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ 195 കായിക താരങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനയുമായി എത്തുന്നത്. വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്തമായ ക്യാമ്പെയ്ന്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നത്.

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ 195 കായിക താരങ്ങള്‍ അവരുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ്.

കായിക നിയമനത്തില്‍ ചരിത്രം സൃഷ്ടിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍ വിവിധ തസ്തികകളിലായി റെക്കോര്‍ഡ് നിയമനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്.

ദുരിതകാലത്ത് നാടിനോടൊപ്പം നിന്ന് നാടിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയാണ് പുതുതായി ജോലിയില്‍ പ്രവേശിച്ച കായിക കൗമാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here