ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ആഘോഷമായും അത്ഭുദമായും മാറിയ ടെലിവിഷൻ പരമ്പരയാണ് ക്രൈം പട്രോൾ.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവപരമ്പരകളാണ് ക്രൈംപട്രോളിന്റെ ഇതിവൃത്തം എന്നതാണ് ശ്രദ്ധേയം.ഏറെ മികവോടെ അവതരിപ്പിക്കപ്പെട്ട ക്രൈംപട്രോൾ ആദ്യമായി മലയാളപ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.
എന്നും വ്യത്യസ്ത അനുഭവതലങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കൈരളി ടിവി ,തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കാണ് ക്രൈംപട്രോൾ എന്ന ഈ ശ്രദ്ധേയ പരമ്പര പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.മലയാള ചലച്ചിത്രരംഗത്തെ ഹിറ്റ് മേക്കറും ട്രെൻഡ് മേക്കറും ആയ രഞ്ജി പണിക്കറിലൂടെ ആണ് ക്രൈം പട്രോൾ മലയാളിയിലേക്ക് എത്തുന്നത്.
പേക്ഷകരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലേയ്ക്ക് എത്തിക്കുന്ന ക്രൈം പട്രോൾ എപ്പിസോഡുകൾ നാളെ രാത്രി 9 മണി മുതൽ കൈരളിടിവിയിൽ. കാത്തിരിക്കുക..

Get real time update about this post categories directly on your device, subscribe now.