
ലോക്ഡൗണിന് മുന്‍പ് ചിത്രികരണം പൂര്‍ത്തിയാക്കിയ ഹ്രസ്യ ചിത്രം ‘കരിമൂര്‍ഖന്‍’ യൂട്യൂബില്‍ റിലീസായി. ഇടുക്കി മീനുളിയാംപാറ ലോക്കേഷനായി മലയോര നാടിന്‍റെ ജീവിതത്തിന്‍റെ അതിജീവനത്തിന്റെയും കഥ ഏറ്റവും ഒതുക്കത്തില്‍ അവതരിപ്പിക്കുകയാണ് മിഥുന്‍ രവീന്ദ്രന്റെ തിരക്കഥയില്‍ ധനേഷ് യാദവ് സംവിധാനം ചെയ്ത ‘കരിമൂര്‍ഖന്‍ ‘ എന്ന ഹ്രസ്വചിത്രം.
മലയോര നാടും കുടിയേറ്റ ചരിത്രവുമെല്ലാം മലയാള സിനിമയിലും സാഹിത്യത്തിലുമൊക്കെ പലരീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു ജനതയുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രവുമുണ്ട്. നോക്കിക്കാണാന്‍ ആകില്ലെങ്കിലും വിവേചനത്തിന്റെ ഒരു അദൃശ്യമായ പാളി അവിടത്തെ സാമൂഹ്യജീവിതത്തില്‍ പ്രകടമാണ്.
അത്തരത്തിലൊരു കഥ ഏറ്റവും ഒതുക്കത്തില്‍ അവതരിപ്പിക്കുകയാണ് മിഥുന്‍ രവീന്ദ്രന്റെ തിരക്കഥയില്‍ ധനേഷ് യാദവ് സംവിധാനം ചെയ്ത ‘കരിമൂര്‍ഖന്‍ ‘ എന്ന ഹ്രസ്വചിത്രം.
മലയോര പ്രേദശത്ത് താമസിക്കുന്ന ഒരു ആദിവാസി കുട്ടിയായ നീലന് തന്റെ നാട്ടിലെ സദാചാരവാദികളായ കുറച്ച് ചെറുപ്പക്കാരില്‍ നിന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് കഥയില്‍ പറഞ്ഞുപോകുന്നത്. അതില്‍ അവര്‍ നേരിടുന്ന ചൂഷണങ്ങളും, സമുഹത്തിന്റെ മനോഭാവങ്ങളുമെല്ലാം വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും.
കഥയ്‌ക്കൊപ്പം ലൊക്കേഷനും ചിത്രത്തിന്റെ ഫീലിന് നിര്‍ണായക പങ്ക് വഹിക്കുന്നു. ഇടുക്കി മീനുളിയാന്‍പാറ, പെരുവംമുഴി തുടങ്ങി മലയോര ജീവിതം ഓരോ ഫ്രെയിമുകളിലും വരച്ചിട്ട പ്രദേശങ്ങളിലാണ് ചിത്രം മുഴുവനായി ഷൂട്ട് ചെയ്തിരിക്കുന്നത്. അഖില്‍ ബാലാജിയാണ് നിര്‍മ്മാണം. ഛായാഗ്രഹണം ശരത് ബോസും പശ്ചാത്തല സംഗീതം ജിഷ്ണു സുനിലുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here