കൊറോണക്കാലത്ത് അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം.
കോവിഡ് 19 ലോകമെങ്ങും ഭീതി വിതക്കുമ്പോൾ സാന്ത്വനത്തിനൊപ്പം ബോധവത്കരണവും പകരാൻ ചിലങ്ക കെട്ടിയിരിക്കുന്നത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരാണ്.
കഥകളിയും സെമി ക്ലാസിക്കൽ നൃത്തവും സമന്വയിക്കുന്നതാണ്നൃത്താവിഷ്ക്കാരം. അഞ്ചുമിനുട്ടാണ് ദൈർഘ്യം. പ്രമുഖ നടൻ ജോയ് മാത്യു ഫേസ് ബുക്ക് ഭീതി വിതക്കുപേജിലൂടെ പ്രകാശനം ചെയ്ത വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഥകളിയിലാണ് തുടക്കം.
ശ്രീകൃഷ്ണനും സഹോദരി സുഭദ്രയുമാണ് അരങ്ങത്ത്. പിന്നീടത് വിവിധ നർത്തകികൾ തീർക്കുന്ന നൃത്തചുവടുകളുടെ മാസ്മരികതയിലൂടെ കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ പാഠം തീർക്കുകയാണ്. മാധ്യമ പ്രവർത്തകൻ എസ്.എൻ.രജീഷാണ് സംവിധാനം നിർവഹിച്ചത്.
സുശോഭ് നെല്ലിക്കോടാണ് ക്യാമറ.ഡോ സുധ കൃഷ്ണനുണ്ണി, ഡോ. ഉമ രാധേഷ്, ഡോ. ദിവ്യ പാച്ചാട്ട്, ഡോ. വിനീത വിജയരാഘവൻ, ഡോ ശ്രീവിദ്യ എൽ.കെ.എന്നിവരാണ് അരങ്ങിൽ. അരുൺ മണമൽ രചിച്ച ഗാനം ആലപിച്ചത് വിനീതയാണ്.

Get real time update about this post categories directly on your device, subscribe now.