വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടി; താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയാണെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തല്‍.

നവമാധ്യമങ്ങള്‍ വഴിയാണ് അസാമിലെ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും ബിലാല്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി പണം ലഭിച്ചതായും ബിലാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വീട്ടില്‍ പിതാവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റു വഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ കുറ്റസമ്മതം നടത്തി.

അതേസമയം, മുഹമ്മദ് ബിലാലിനെ ഇന്ന് ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here