ബാംഗ്ലൂരില്‍ സിഐടിയു നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടന രൂപീകരിച്ചു

രാജ്യത്തെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലുകൂടി. സിഐടിയു നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിലാളി സംഘടന രൂപീകരിച്ചു.

ഈ ദുരിതകാലത്ത് പോലും കണക്കില്ലാത്ത ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് ഇടതുപക്ഷം.

Image may contain: 2 people, people sitting

ലോക്ക്ഡൗണിനിടയിലും തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്തും സ്വാഭാവികമായ അവകാശങ്ങള്‍ പോലും ഏകപക്ഷീയമായി റദ്ദ് ചെയ്തും, തീര്‍ത്തും തൊഴിലാളി വിരുദ്ധമായൊരു ഭരണകൂടം രാജ്യത്ത് അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരായ പോരാട്ടത്തിന്റെ പാതയിലേക്ക് കൂടുതല്‍ പേര്‍ അണിനിരക്കുന്നുവെന്നതിന് തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ കൂടുതല്‍ അര്‍ഥവത്താവുന്നുവെന്നതിന്റെ തെളിവായി ബാംഗ്ലൂരിലെ പുതിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here