കണിയാപുരം കൂട്ടബലാല്‍സംഗം; മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രധാനപ്രതികളിലൊരാളായ നൗഫല്‍ ആണ് പിടിയിലായത്. നൗഫലിനെ തിരിച്ചറിയല്‍ പരേഡിന് ശേഷം കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിലൊരാളായ നൗഫല്‍ ആണ് പിടിയില്‍ ആയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയ്യാളെ ഇന്നലെ അര്‍ദ്ധരാത്രിയോടെ ചാന്നാങ്കരയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി.

നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നൗഫല്‍ ആണ് തന്നെ മര്‍ദ്ദിച്ചതെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നും യുവതിയും മൊഴി നല്‍കിയിച്ചുണ്ട്. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

അതേസമയം, ഇന്നലെ റിമാന്റ് ചെയ്ത ആറ് പ്രതികളില്‍ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.

അഞ്ച് വയസുകാരനായ മകന്‍ കേസില്‍ മുഖ്യസാക്ഷിയാണ് യുവതിയുടെ മൊഴിയും കുട്ടിയുടെ മൊഴിയും സാമ്യം ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. തന്നെയും അമ്മയെയും പ്രതികള്‍ മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News