ഇന്ത്യ-ചൈന അതിർത്തി തർക്കം; സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ആരംഭിച്ച സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ചയ്ക്ക് നേതൃത്വം നൽകിയ ലെഫ്റ്റ്നന്റ് ജനറൽ ഹരീന്ദർ സിങ് കരസേന തലവനെ വിശദാംശങ്ങൾ അറിയിച്ചു. അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചുത്.

ലഡാക്ക് അടക്കമുള്ള അതിർത്തികളിൽ സംഘർഷം ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകാൻ ആണ് ഇന്ത്യയും ചൈനയും തീരുമാനിച്ചത്. ലഫ്റ്റനന്റ് ജനറൽ തലത്തിൽ നടന്ന ചർച്ചകളിൽ നിലവിൽ മേഖലയിൽ സൈനികർ തമ്മിലുള്ള സംഘർഷം നിർത്താൻ ധാരണയായതാണ് സൂചന.

ആദ്യ ദിന കൂടിക്കാഴചയിലെ തീരുമാനം ഔദ്യോഗികമായി ഇന്ത്യയും ചൈനയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് കരസേന മേധാവി എം. എം നരവനയെ അറിയിച്ചു. മാരത്തോൺ ചർച്ച പ്രശ്ന പരിഹാരത്തിന് വേണ്ടി വരുമെന്നാണ് വിദേശ കാര്യ വൃത്തങ്ങൾ സൂചന നൽകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട് 70 വർഷമായി എന്ന് ഓർമിപ്പിച്ച വിദേശ കാര്യ മന്ത്രാലയം സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു.

ലഫ്റ്റാന്റ് തല ചർച്ചകൾക്ക് മുൻപ് ലോക്കൽ കമ്മാണ്ടർമാർ തമ്മിൽ 12 തവണ കണ്ടിരുന്നു. പക്ഷെ തർക്കത്തിന് പരിഹാരം കണ്ടില്ല.അതിന് ശേഷം ആണ് കൂടുതൽ ചർച്ചകൾ നടത്താനും സമാധാനം ഉറപ്പാക്കാനും ധരണ ആയത്. ഇന്നലെ ചുസുൾ- മോൾഡോ അതിർത്തി പോയിന്റിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘം പങ്കെടുത്തു.

അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നപ്പോൾ അതിർത്തിയിലെ നിർമാണം നിർത്തണം എന്ന നിലപാട് ആണ് ചൈന മുന്നോട്ട് വച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ലഫ്. ജനറൽ ഹരീന്ദർ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ ദക്ഷിണ ഷിൻ ജിയാങ് മേഖലയിലെ മേജർ ജനറൽ ലിയു ലിന്നും ചർച്ചയ്ക്കെത്തി.

വലിയ പ്രകോപനം അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പശ്ചാത്തലത്തിൽ മേഖലയിൽ വലിയ സൈനിക വിന്യാസം നടത്തിയിരുന്നു. 2020 ൽ ഇതുവരെ 170 തവണയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചത്. ഇതിൽ 130 ഉം ലഡാക്കിൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News