
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്ത് നല്‍കി. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഒരുമിച്ചുള്ള ചര്‍ച്ചയാകാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കി.
കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാള സിനിമ മുന്നോട്ട് പോകണമെങ്കില്‍ ചെലവ് 50 ശതമാനം കുറക്കേണ്ടി വരുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ഉള്‍പ്പടെ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും നിര്‍മ്മാതാക്കള്‍ കത്തയച്ചത്.
വിഷയം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാമെന്നും കത്തില്‍ പറയുന്നുണ്ട്. നിര്‍മ്മാതാക്കളുമായി സഹകരിക്കാന്‍ താരങ്ങള്‍ തയ്യാറാണെങ്കിലും ആവശ്യം നേരത്തെ പരസ്യമായി പറഞ്ഞതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.
അതേ സമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ ബോഡിയോഗം മാറ്റിവെച്ചു. പുതിയ തീയ്യതി തീരുമാനിക്കാന്‍ എക്‌സിക്യുട്ടീവ് യോഗം ചേരേണ്ടതുണ്ട്. എന്നാല്‍ അത് സംബന്ധിച്ചും നിലവില്‍തീരുമാനമായിട്ടില്ല. എന്നാല്‍ നിര്‍മ്മാതാക്കളുടെ കത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ഫെഫ്ക്കക്ക് കീഴിലുള്ള 19 യൂണിയനുകളുമായും ചര്‍ച്ച നടത്തിയ ശേഷമാകും ഉന്നതാധികാര സമിതി ഔദ്യോഗിക തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കുക. എന്നാല്‍ യോഗം ചേരുന്ന തിയ്യതി സംബന്ധിച്ച് ഫെഫ്ക്കയും നിലവില്‍ തീരുമാനമെടുത്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here