ചൈനീസ് ആപ്പ് നിരോധിക്കണമെന്ന് സംഘി ക്യാമ്പയിന്‍; അക്കൗണ്ട് തുടങ്ങി കേന്ദ്രം; വാ പൊളിച്ച് സംഘി ടീംസ്

മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.

Mygovindia എന്ന പേരിലാണ് കേന്ദ്രം അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. എട്ടു ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്ന ഈ അക്കൗണ്ടില്‍ 20ഓളം വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ ട്രോളി കൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞ മാസമാണ് ആത്മാ നിര്‍ഭര്‍ അഭിയാന്‍ എന്ന പേരില്‍ നരേന്ദ്രമോദി ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണമെന്ന് ക്യാമ്പയിന്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News