എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല; സാഹചര്യം നോക്കി തീരുമാനമെടുക്കും

കൊച്ചി: ഇളവുകള്‍ അനുവദിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം.

ഈ മാസം 30 വരെ തല്‍സ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അതിരൂപതയിലെ അധികാരികളുടെ ചര്‍ച്ചയിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒന്‍പത് മുതല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News